ചെന്നൈ: അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും, നന്നായി തീറ്റയെടുക്കുന്നുവെന്നും തമിഴ്നാട് വനം വകുപ്പ് . ഇത് ആദ്യമായി ഒരാനക്കൂട്ടത്തിന് അടുത്ത് അരിക്കൊമ്പൻ നിൽക്കുന്നുവെന്നും വനം വകുപ്പ് അറിയിച്ചു. ഇപ്പോൾ ഇരുപത് ദിവസമായി തുടർച്ചയായി കാട്ടില്‍ തന്നെ തുടരുകയാണ് അരിക്കൊമ്പൻ .
കോതയാറിൽ പുല്ലെല്ലാം തിന്ന് ഉഷാറായി നിൽക്കുന്ന അരിക്കൊമ്പന്‍റെ ദൃശ്യങ്ങളാണ് തമിഴ്നാട് വനം വകുപ്പ് ഇന്നലെ പുറത്ത് വിട്ടത്. തുമ്പിക്കൈയിലെ മുറിവും തുടർമയക്കുവെടികളും യാത്രയും കൊണ്ട് ആകെ അവശനായ കൊമ്പന്‍റെ ആരോഗ്യത്തിൽ ആശങ്കയുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുവരെ ഒറ്റക്കു നടന്നിരുന്ന അരിക്കൊമ്പന്റെ മറ്റൊരു ആനക്കൂട്ടം കൂടിയുണ്ട്. അത് നല്ല ലക്ഷണമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇണ ചേരാൻ അല്ലാതെ ഒറ്റയാൻമാർ മറ്റാനകൾക്കൊപ്പം കൂട്ടം കൂടി ജീവിക്കാൻ സാധ്യത കുറവാണ്.
വേറെ കൊമ്പൻമാരുളള കൂട്ടമാണെങ്കിൽ ഏറ്റുമുട്ടലുണ്ടാകാം. ജയിക്കുന്നവർ കൂട്ടത്തിനൊപ്പം. എതിരാളികളില്ലെങ്കിൽ അരിക്കൊമ്പൻ ആനക്കൂട്ടത്തിനൊപ്പം ചേരാം. എന്തായാലും അരിക്കൊമ്പൻ ഇനി നാട്ടിലേക്ക് ഇറങ്ങില്ലെന്ന് കരുതാം.