കോട്ടയം കെ.എസ് ആർടിസി സ്റ്റാൻഡിൽ നിന്നും ബസ് പിന്നോട്ടു ഉരുണ്ടു നീങ്ങി; ബ്രേക്ക് നഷ്ടമായ ബസ് എംസി റോഡ് മുറിച്ചുകടന്നു : അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം : കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ യാത്രയ്ക്കൊരുങ്ങിയ കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്ടമായി പിന്നിലേക്ക് ഉരുണ്ടു നീങ്ങി. പിന്നിലേക്ക് ഉരുണ്ടു നീങ്ങിയ ബസ് എംസി റോഡ് മുറിച്ച് കടന്ന് കോട്ടയം പ്രസ് ക്ലബ്ബിന്റെ മതിലിൽ ഇടിച്ചു നിന്നു. അപകടം ഒഴിവായത് തലനാരിഴക്ക്.

Advertisements

ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ആണ് നിയന്ത്രണം നഷ്ടമായി എംസി റോഡ് മുറിച്ചുകടന്ന് ഉരുണ്ടു നീങ്ങിയത്. ബസ് പുറപ്പെടുന്നതിനായി പാർക്കിങ്ങിലേക്ക് കൊണ്ടുവരുന്നതിനിടയാണ് അപകടം. ബ്രേക്ക് നഷ്ടമായ ബസ് സ്റ്റാൻഡിൽ നിന്നും ഉരുണ്ട എംസി റോഡിലൂടെ പ്രസ് ക്ലബ് ഭാഗത്തേക്ക് പിന്നിലേക്ക് നീങ്ങുകയായിരുന്നു. ബസ് നീങ്ങിയ സമയത്ത് എംസി റോഡിലൂടെ വാഹനങ്ങൾ എത്താതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ബസ്സിനുള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നതും അപകട സാധ്യത കുറച്ചു. അറ്റകുറ്റപ്പണികൾ നടത്തി ബസ് സ്റ്റാൻഡിനുള്ളിലേക്ക് കയറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.