കോട്ടയം : ആനുകൂല്യ നിഷേധങ്ങൾ തുടരുന്ന ഇടതു സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്ക് ഇടതു സർവീസ് സംഘടനകൾ തയ്യാറാകണമെന്ന് എഐസിസി അംഗം ജോസഫ് വാഴയ്ക്കൻ. അതിരൂക്ഷമായ വിലകയറ്റം നിലനിൽക്കുമ്പോൾ തന്നെ ഇന്ധന സെസ് ഏർപെടുത്തിയുo വിവിധ പെർമിറ്റ് – ഫീസ് ഇനങ്ങൾ വർധിപ്പിച്ചും ജനജീവിതം ദുസഹമാക്കുമ്പോഴും സംസ്ഥാനത്ത് 6 ഗഡു ക്ഷാമബത്ത നിഷേധിച്ചുകൊണ്ടും, പങ്കാളിത്ത പെൻഷൻ പിൻവലിക്കാതെയും, മെഡി സെപ്പിലെ അപാകതകൾ പരിഹരിക്കാതെയും, കഴിഞ്ഞ ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കാത്ത ഇടതു ഭരണകൂടത്തിനെതിരായും ജൂലൈ ഒന്ന് ക്ഷാമബത്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കോട്ടയം കളക്ടറേറ്റിന് മുൻപിൽ എൻ ജി ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻ.ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ ഉപവാസ സമരത്തിൽ കെ.പി.സി.സി നിർവാഹകസമിതി അംഗങ്ങളായ അഡ്വ: റ്റോമി കല്ലാനി, ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ: ജി. ഗോപകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എൻ സന്തോഷ് കുമാർ, റോണി കെ.ബേബി, എൻ. ജി. ഒ അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ രഞ്ചു കെ. മാത്യൂ, വി പി ബോബിൻ, ജില്ലാ സെക്രട്ടറി സോജാ തോമസ്, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ സാബു ജോസഫ്, അഷറഫ് പറപ്പള്ളി, ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ, എൻ മഹേഷ്, മണിലാൽ, തങ്കം ടി എ, ഷിജിനിമോൾ എ. സി, അരുൺ, റോജൻ മാത്യൂ, ജി. ആർ സന്തോഷ് കുമാർ, പി. എച്ച് ഹാരിസ് മോൻ, പി. എച്ച് ഷീജ ബീവി, സെലസ്റ്റ്യൻ സേവിയർ, കണ്ണൻ ആൻഡ്രൂസ്, ഷാജിമോൻ പി.എസ്, ജി സുരേഷ് ബാബു, ജെ. ജോബിൻൺ, ജോഷി മാത്യു, അനൂപ് പ്രാപ്പുഴ, ബിജു ആർ, എ ജി പോൾ, അജേഷ് പി.വി, സ്മിത രവി എന്നിവർ സംസാരിച്ചു.