എറണാകുളം: മഹാരാഷ്ട്രയിലെ നാടകീയ രാഷ്ട്രീയ നീക്കത്തിൽ കേരള ഘടകം ശരദ് പവാറിനൊപ്പമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ . അജിത് പവാറിന്‍റേത് വഞ്ചനയാണ്. അജിത് പവാറിന് അധികാരമോഹമാണ്.
കേരളത്തിൽ എൻസിപി ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കും. എൻസിപി ഒരു കാരണവശാലും ബിജെപിക്കൊപ്പം സഹകരിക്കില്ല. പാർട്ടിയിലെ ശക്തൻ ശരദ് പവാർ തന്നെ എന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്‍സിപിക്ക് മഹാരാഷ്ട്രയില്‍ 53 എംഎല്‍എംമാരാണുള്ളത്. 40 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അജിത്ത് പവാര്‍ വിഭാഗം അവകാശപ്പെടുന്നത്. അയോഗ്യത ഒഴിവാക്കാൻ (BJP യിൽ ലയിച്ചാൽ ) വേണ്ടത് 36 പേരുടെ പിന്തുണയാണ്.
തന്നെ പിന്തുണക്കുന്ന എംഎല്‍എമാരുമായി രാജ്ഭവനിൽ എത്തിയാണ് അജിത്ത് പവാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റത്.9 പേര്‍ മന്ത്രിമാരായും ചുമതലയേറ്റു.