കോട്ടയം: ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചുള്ള പഠന ശിബിരത്തിന് കോട്ടയം ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ തുടക്കമായി. രാവിലെ 9.30 ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ പ്രസന്നകുമാർ ഗോകുലപതാക ഉയത്തി . സംബോധ് ഫൗണ്ടേഷൻ ചെയർമാൻ സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി പഠന ശിബിരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ ആർ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.
ആർഎസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയരാജൻ “ബാലഗോകുലം അഖില ഭാരതീയ വീക്ഷണത്തിൽ ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പൊതു കാര്യദർശി കെ എൻ സജികുമാർ സ്വാഗതവും സംസ്ഥാന ഭഗിനീ പ്രമുഖ് ആർ സുധാകുമാരി കൃതജ്ഞതയും രേഖപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാലഗോകുലത്തിന്റെ അമ്പതാം വർഷം 2025ൽ വിപുലമായി ആഘോഷിക്കാനുള്ള രൂപരേഖ വെള്ളിയാഴ് ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗം തയാറാക്കി. 50-ാം വർഷം അയ്യായിരം ഗോകുലം എന്നതാണ് ലക്ഷ്യം. ലഹരിക്കെതിരായ ബോധവത്കരണങ്ങളിൽ സജീവമാകാനും കുട്ടികൾക്കെതിരായ അതിക്രമങ്ങളെ ചെറുക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും സംസ്ഥാന വാർഷിക സമ്മേളനത്തിന് മുന്നോടിയായുള്ള നിർവാഹക സമിതി യോഗം തീരുമാനിച്ചു.
സംസ്ഥാന അദ്ധ്യക്ഷൻ ആർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ഭാഷയും സംസ്കാരവും പരസ്പരപൂരകമായി കൊണ്ടുപോയ കുഞ്ഞുണ്ണി മാഷിനെ പോലുള്ളവരെ മാതൃകയാക്കിയ
ബാലഗോകുലം സമൂഹത്തിന്റെ പ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യത്തിൽ ആരംഭിച്ച്, പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറിയ ബാലഗോകുലത്തിന് ഇപ്പോൾ അംഗീകാരത്തിന്റെ കാലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പൊതുകാര്യദർശി കെ.എൻ. സജികുമാർ, സംഘടനാ കാര്യദർശി എ. രെഞ്ചുകുമാർ എന്നിവർ സംസാരിച്ചു. ജൂലൈ 9 ന് ആണ് വാർഷിക സമ്മേളനം നടക്കുന്നത്.