ബംഗളുരു: വിദേശ മദ്യത്തിന് ഇരുപത് ശതമാനം അധിക എക്സൈസ് നികുതി ചുമത്തി കർണാടക സർക്കാർ. ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മദ്യത്തിന് നികുതി വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
മദ്യവിൽപനയിൽ നിന്നുള്ള വരുമാനം 10 ശതമാനം വർധിപ്പിക്കാനാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിയറിന് 10 ശതമാനം അധിക എക്സൈസ് നികുതിയും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 20 ശതമാനം അധിക നികുതിയുമാണ് ചുമത്തിയിരിക്കുന്നത്. അതേസമയത്തില്‍ തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി മദ്യ ഉൽപാദന കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. നികുതി വർദ്ധന മദ്യ ഉപഭോഗത്തെ ബാധിക്കുമെന്നാണ് കമ്പനികൾ കണക്ക് കൂട്ടുന്നത്.
47 ലക്ഷം കെയ്സാണ് കർണാടകയിലെ ഒരുമാസത്തെ ശരാശരി ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ഉപഭോഗം. 37 ലക്ഷം കെയ്സ് ബിയറും സംസ്ഥാനത്ത് ഒരുമാസം ഉപയോഗിക്കുന്നുണ്ട്.