സ്പോർട്സ് ഡെസ്ക്ക് : ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ അടുത്തിടെ സമാപിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ സീസണുകളില്‍ ഒന്നാണ് സമാപിച്ചത് എന്നത് നിസംശയം പറയാം.ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജേതാക്കള്‍ ആയപ്പോള്‍ യുവതാരങ്ങളുടെ വളര്‍ച്ചയാണ് ഇന്ത്യൻ ക്രിക്കറ്റിന് ഈ സീസണില്‍ കിട്ടിയ സമ്മാനം. ഒരുപാട് യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സിംഹാസനത്തിലേക്ക് മത്സരിക്കുന്നത്. അവരില്‍ ചിലര്‍ക്ക് കരീബിയൻ പര്യാടനത്തിനുള്ള ടീമില്‍ ഇടം കിട്ടി. ജയ്‌സ്വാള്‍, തിലക് വര്‍മ്മ തുടങ്ങിയ താരങ്ങള്‍ക്ക് ഇങ്ങനെ അവസരം കിട്ടിയതാണ്. എന്നാല്‍ അവസരം കിട്ടാത്തവരില്‍ പ്രമുഖനാണ് ജിതേഷ് ശര്‍മ്മ.
ഈ ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം താരത്തിന് അര്‍ഹമായ രീതിയില്‍ അവസരങ്ങള്‍ കിട്ടുമെന്നാണ് കരുതിയത്. എന്നാല്‍കരീബിയൻ പര്യാടനത്തില്‍ താരത്തിന് ഇടം കിട്ടിയില്ല. ഇഷാൻ കിഷൻ, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങളെയാണ് ഇന്ത്യ അവരുടെ പ്രധാന വിക്കറ്റ് കീപ്പറാക്കി ഇറക്കിയിരിക്കുന്നത്. ഇതില്‍ സഞ്ജുവിന് കടുത്ത മത്സരം നല്കാൻ സാധ്യതയുള്ള താരമാണ് ജിതേഷ്. ഈ പര്യടനത്തില്‍ സഞ്ജു തിളങ്ങി ഇല്ലെങ്കില്‍ ജിതേഷ് ആ സഥാനത്തേക്ക് എത്തിയേക്കാം. നേരത്തെ തന്നെ സഞ്ജുവിന് പകരക്കാരനായി ജിതേഷ് ഇന്ത്യൻ ടീമില്‍ ശ്രീലങ്കൻ പര്യടനത്തില്‍ കളിച്ചിട്ടുണ്ട്. അന്ന് താരത്തിന് അവസരം കിട്ടിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്നെ തഴയുന്നതുമായി ബന്ധപ്പെട്ട അഭിപ്രായം ജിതേഷ് പറഞ്ഞത് ഇങ്ങനെ- തീരുമാനത്തില്‍ ഞാൻ നിരാശനല്ല. എനിക്കായി മറ്റെന്തെങ്കിലും പദ്ധതികളുണ്ടാകുമെന്ന് ഞാൻ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ വളരെ മികച്ച സീസണായിരുന്നുവെന്നും ഈ ഫോര്‍മാറ്റില്‍ വളരെക്കാലമായി ഉണ്ടായിരുന്നുവെന്നും ഞാൻ കരുതുന്നു, ഞാൻ ഇത് പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. ഞാൻ നിരാശനല്ല, പക്ഷേ നിങ്ങള്‍ പ്രകടനം നടത്തുമ്ബോള്‍ കുറച്ച് പ്രതീക്ഷകളുണ്ട്. എല്ലാത്തിനുമുപരി, ഞങ്ങള്‍ മനുഷ്യരാണ്, നിങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഞങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കുന്നു, പക്ഷേ കുഴപ്പമില്ല, നല്ല കാരണത്താലാണ് അവര്‍ തീരുമാനം എടുത്തതെന്ന് ഞാൻ മനസ്സിലാക്കുന്നു. വെസ്റ്റ് ഇൻഡീസിലേക്ക് പോകുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരാൻ ഞാൻ ആഗ്രഹിക്കുന്നു.’