മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ വീണ്ടും തുറന്ന് വിട്ട് തമിഴ്‌നാട്; ഒൻപത് ഷട്ടറുകൾ തുറന്നു വിട്ടു; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശവുമായി തമിഴ്‌നാട്. മുല്ലപ്പെരിയാർ ഡാമിലെ ഷട്ടറുകൾ തുറന്നു വിട്ടതോടെയാണ് പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഒമ്പത് ഷട്ടറുകൾ തുറന്നതോടെ പെരിയാറിൽ ജലനിരപ്പുയർന്നു. ഒമ്പത് മണിക്ക് അഞ്ച് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം തമിഴ്നാട് ഉയർത്തിയിരുന്നു.

Advertisements

പത്ത് മണിയോടെ നാല് ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു സെക്കന്റിൽ 7221 ഘനയടി വെളളമാണ് പുറത്തുവിടുന്നത്. , ഒൻപത് മണിവരെ മൂന്ന് ഷട്ടറുകൾ വഴി 3246 ഘനയടി വെളളമായിരുന്നു പുറത്തുവിട്ടിരുന്നത്. രാത്രി ഏഴരമണിയ്ക്കാണ് മുൻപ് വെളളം കൂടുതൽ വിട്ടുതുടങ്ങിയിരുന്നത്. ഡാമിൽ നിന്നും കൂടുതൽ ജലം പുറത്തുവിടുന്നതിനാൽ പെരിയാർ തീരത്തുളളവർ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ പലയിടത്തും വെളളംകയറുന്ന സ്ഥിതിയുണ്ടായി. ഇതോടെ പ്രദേശവാസികളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇപ്പോൾ നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിൽ വെളളംകയറാൻ സാദ്ധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടം കണക്കുകൂട്ടുന്നത്.

Hot Topics

Related Articles