ഒമിക്രോണ്‍; കേരള-കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന ശക്തം; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും മാറ്റിവച്ചു

ബെംഗളൂരു: രാജ്യത്ത് ആദ്യ ഒമിക്രോണ്‍ സ്ഥിരീകരിച്ച കര്‍ണാടകയില്‍ പ്രതിരോധ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. കേരള- കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന ശക്തമാണ്. ജനുവരി 15വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി റവന്യൂ മന്ത്രി അറിയിച്ചു. കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെ മാത്രമാകും മാളുകളിലും സിനിമ തിയേറ്ററുകളിലും പ്രവേശിപ്പിക്കുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശങ്ങളുണ്ടായത്.

Advertisements

ഇന്ന് മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു. കേരളം മഹാരാഷ്ട്ര സംസ്ഥാനങ്ങളോട് ചേര്‍ന്നുള്ള ജില്ലകളില്‍ സ്ഥാപിച്ചിരിക്കുന്ന ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണം കര്‍ശനമാക്കും. ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവടങ്ങളില്‍ 500 പേരില്‍ കൂടാന്‍ പാടില്ല. ഇത്തരം പരിപാടികളില്‍ കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പരിപാടിയുടെ സംഘാടകര്‍ക്കാകും ഉത്തരവാദിത്തം.മാസ്‌ക് ധരിക്കാത്ത കേസുകളില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ 250 രൂപയും മറ്റ് പ്രദേശങ്ങളില്‍ 100 രൂപയും പിഴ ചുമത്തും. ആരോഗ്യ പ്രവര്‍ത്തകര്‍, 65 വയസിന് മുകളിലുള്ളവര്‍, രോഗബാധയുള്ളവര്‍ എന്നിവരുടെ നിര്‍ബന്ധിത പരിശോധന സര്‍ക്കാര്‍ ഏറ്റെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രക്ഷിതാക്കള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ പരിപാടികള്‍ക്കും 2022 ജനുവരി 15 വരെ നിയന്ത്രണങ്ങള്‍ ഉണ്ടാകും. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കും. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും എത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധനകള്‍ക്ക് വിധേയമാക്കും. പരിശോധനയുടെ ഫലം ലഭ്യമായ ശേഷം മാത്രമായിരിക്കും അവര്‍ക്ക് പുറത്തുപോകാന്‍ അനുവാദം നല്‍കുകയെന്ന് കര്‍ണാടക റവന്യൂ സെക്രട്ടറി ആര്‍ അശോക് പറഞ്ഞു. അതേസമയം, ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്നായി 16,000 പേര്‍ ഇന്ത്യയിലെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ലോക്‌സഭയില്‍ വ്യക്തമാക്കി. ഇവരില്‍ 18 പേര്‍ കൊവിഡ് പോസിറ്റീവാണ്. ഒമിക്രോണ്‍ ആശങ്ക നേരിയാന്‍ രാജ്യം സജ്ജമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.