മലപ്പുറം : വ്യക്തിനിയമത്തിലെ സ്ത്രീവിരുദ്ധ ആശയങ്ങള്‍ മാറ്റപ്പെടണമെന്ന് നിയമസഭാ സ്പീക്കര്‍ എ എൻ ഷംസീര്‍. രാജ്യത്തിന് വേണ്ടത് ഏകീകൃത സിവില്‍ കോഡ് അല്ലെന്നും വ്യക്തി നിയമങ്ങളുടെ പരിഷ്കരണമാണെന്നും ഷംസീര്‍ പറഞ്ഞു.
Advertisements
മോദിയുടെ ഏക സിവില്‍കോഡ് പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവും പ്രശ്നങ്ങളും സൃഷ്ടിക്കാനുള്ളതാണെന്നും ഷംസീര്‍ ആരോപിച്ചു. ‘സ്ത്രീവിരുദ്ധ ആശയങ്ങള്‍ വ്യക്തിനിയമത്തില്‍ ഉണ്ടെങ്കില്‍ അത് മാറ്റപ്പെടണം. സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പുവരുത്തണം. വ്യക്തി നിയമ പരിഷ്കാരത്തിന് മുൻപ് ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച ചെയ്യണം. അതില്ലാതെ ഒന്നും അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല.. ഷംസീര്‍ വ്യക്തമാക്കി.