വിദ്യ സമർപ്പിച്ച ‘വ്യാജരേഖയുടെ പകർപ്പ്’ കണ്ടെത്തി; വിവരങ്ങൾ കണ്ടെത്തിയത് ഗൂഗിളിന്റെ സഹായത്തോടെ ; വ്യാജരേഖയുടെ കോപ്പിയെടുത്തത് പാലാരിവട്ടത്തുള്ള ഇൻ്റർനെറ്റ് കഫേയിൽ നിന്ന്

പാലക്കാട്: മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ സമർപ്പിച്ച വ്യാജരേഖ അഗളി പൊലീസ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇൻ്റർനെറ്റ് കഫേയിൽ നിന്നാണ് വ്യാജരേഖയുടെ പ്രിൻ്റ് കണ്ടെത്തിയത്. ഇവിടെ നിന്നു തന്നെയാണ് വിദ്യ വ്യാജരേഖയുടെ പ്രിൻ്റ് എടുത്തതെന്നും പൊലീസ് കണ്ടെത്തി. അട്ടപ്പാടി കേസിൽ ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കും.

Advertisements

ഗൂഗിളിൻ്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത്. കഫേ ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും ആ ഫോൺ തകരാർ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിൽ ആരുടേയും സഹായമില്ലാതെ ആണെന്നും ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാജരേഖയുടെ അസ്സൽ പകർപ്പ് നശിപ്പിച്ചെന്നാണ് വിദ്യ പൊലീസിനോട് പറഞ്ഞത്. മൊബൈൽ ഫോണിൽ വ്യാജ രേഖ നിർമ്മിച്ച് അവ അക്ഷയ സെന്‍ററിലേക്ക് മെയിൽ അയക്കുകയായിരുന്നെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, പാലാരിവട്ടത്തെ ഈ കഫേ ഒരു വർഷം മുമ്പ് പൂട്ടി പോയിരുന്നു. ഇപ്പോള്‍ കഫേയുടെ ഉടമയെ കണ്ടെത്തിയാണ് വ്യാജ രേഖ പകർപ്പ് കണ്ടെത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.