കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ സംഘർഷം. ഭങ്കോറിൽ അഡീഷണൽ എസ്. പിക്കും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു. അതേസമയം, 34000 ത്തിൽ അധികം വാർഡുകളിൽ വിജയം നേടിയ തൃണമൂൽ കോൺഗ്രസ് കുതിപ്പ് തുടരുകയാണ്. സംഘർഷം പരിശോധിക്കാൻ ബിജെപി നിയോഗിച്ച വസ്തുതാന്വേഷണ സമിതി ബംഗാളിൽ എത്തി.
കേന്ദ്ര സേനയുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ തുടരുന്നത്. സിസിടിവി ക്യാമറകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. പശ്ചിമബംഗാളില്‍ നിന്ന് ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആകെ പ്രഖ്യാപിച്ച 23344 സീറ്റുകളില്‍ 16330 എണ്ണത്തിലും തൃണമൂല്‍ കോണ്‍ഗ്രസിനാണ് വിജയം. ഇതിന് പുറമെ 3002 സീറ്റുകളില്‍ തൃണമൂല്‍ ലീഡ് ചെയ്യുന്നുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപി 3790 സീറ്റില്‍ വിജയിച്ചപ്പോള്‍ 802 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇടതുപക്ഷം 1365 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ സിപിഐഎം തനിയെ 1206 സീറ്റുകളില്‍ വിജയം നേടി. 621 സീറ്റുകളിലാണ് ഇടതുപക്ഷം മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് 886 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 256 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു.
ജില്ലാ പരിഷത്തുകളിലേയും പഞ്ചായത്ത് സമിതികളിലേയും ഗ്രാമ പഞ്ചായത്തുകളിലേയും 73,887 സീറ്റുകളില്‍ 2.06 ലക്ഷം സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ 37 പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ വ്യാപക അക്രമസംഭവങ്ങളാണ് ഉണ്ടായത്. ബൂത്ത് പിടുത്തം ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ 697 ബൂത്തുകളില്‍ റീപോളിങും നടന്നിരുന്നു.