തിരുവനന്തപുരം: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയെ സെല്ലിനകത്ത് മരിച്ച സംഭവം കൊലപാതകം. കഴിഞ്ഞ നവംബർ 29 നാണ് ശൂരനാട് സ്വദേശി സ്മിത കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റൊരു അന്തേവാസിയായ സജിത മേരിയെ അറസ്റ്റ് ചെയ്തു.
Advertisements
അസഭ്യം പറഞ്ഞതിലെ ദേഷ്യത്തിന് ഉറങ്ങിക്കിടന്ന സ്മിതയെ പാത്രം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തൽ. കേസിൽ സജിത മേരിക്കെതിരെ മറ്റൊരു അന്തേവാസിയായ സന്ധ്യ ക്രൈം ബ്രാഞ്ചിന് നിർണായക മൊഴി നൽകുകയായിരുന്നു. തിരുവനന്തപുരം സിറ്റി ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്.