അയ്മനം സ്വദേശിയായ മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടിയിലായത് അയ്മനം സ്വദേശികൾ 

കോട്ടയം : മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം  ഒളശ്ശ  ഭാഗത്ത്  വേലംപറമ്പിൽ വീട്ടിൽ  കൊച്ചു ചെറുക്കൻ എന്ന് വിളിക്കുന്ന ജിഷ്ണു പ്രസാദ് (24), അയ്മനം ഒളശ്ശ സി.എം.എസ് ഹൈസ്കൂളിന് സമീപം പാറേകുന്നുംപുറം വീട്ടിൽ ബിനു കുര്യാക്കോസ് (25) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisements

ജിഷ്ണു പ്രസാദ് കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെ  അയ്മനം സ്വദേശിയായ മധ്യവയസ്കൻ സ്കൂട്ടറിൽ വീട്ടിൽ പോകുന്ന സമയം  അരിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ മധ്യവയസ്കന് സാരമായി പരിക്കേൽക്കുകയും ചെയ്തു.  തുടർന്ന് ജിഷ്ണു  സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ഇയാള്‍ക്ക് ഒളിവിൽ താമസിക്കുന്നതിനും, അന്യസംസ്ഥാനത്തേക്ക് കടക്കുന്നതിനും സഹായം ചെയ്തതിനാണ് ബിനു കുര്യാക്കോസിനെ പോലീസ് അറസ്റ്റ് ചെയ്തത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവർ ഇരുവരും ചേർന്ന് ബാംഗ്ലൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പാലക്കാട് നിന്നും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ ആർ, എസ്. ഐ ജയകുമാർ കെ, കുര്യൻ കെ.കെ, അനീഷ് വിജയൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവർക്കും കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ അടിപിടി കേസുകൾ നിലവിലുണ്ട്. ഇവരെ  കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles