മുംബൈ:അജാസ് പട്ടേലിന്റെ പത്തു വിക്കറ്റ് നേട്ടവുമായി ആവേശത്തോടെ മറുപടി ബാറ്റിംങിന് ഇറങ്ങിയ ടീം ന്യൂസിലൻഡിനു മേൽ അശിനിപാതമായി ആഞ്ഞടിച്ച് മുഹമ്മദ് സിറാജ്. 27 റണ്ണെടുക്കുന്നതിനിടെ ന്യൂസിലൻഡിന്റെ മൂന്നു വിക്കറ്റ് പിഴുതെടുത്ത മുഹമ്മദ് സിറാജ്, ന്യൂസിലൻഡിന് ഒരു അപായ സൂചന നൽകിക്കഴിഞ്ഞു. അത്ര സുരക്ഷിതമല്ല ഇന്ത്യൻ പിച്ചുകൾ..!
ആദ്യ ഇന്നിംങ്‌സിൽ ഇന്ത്യയെ തകർത്തത് അജാസ് പട്ടേലിന്റെ പത്തു വിക്കറ്റ് നേട്ടമായിരുന്നു. 150 റണ്ണെടുത്ത് ഇന്ത്യൻ ടീമിന്റെ നെടുന്തൂണായി മാറിയത് മായങ്ക് അഗർവാളായിരുന്നു. അജാസ് നൽകിയ ആത്മവിശ്വാസവുമായാണ് ന്യൂസിലൻഡ് ആദ്യ ഇന്നിംങ്‌സിൽ ബാറ്റിംങിന് ഇറങ്ങിയത്. പത്ത് റൺ വരെ ഓപ്പണർമാരായ വിൽ യങും, ടോം ലാതവും പത്തു റൺവരെ നഷ്ടമില്ലാതെ ന്യൂസിലൻഡിനെ എത്തിച്ചു. എന്നാൽ, പത്താം റണ്ണിൽ ന്യൂസിലൻഡിനെ കാത്ത് ദുരന്തം ഇരിക്കുന്നുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിൽ യങ്ങിനെ വിരാട് കോഹ്ലിയുടെ കയ്യിലെത്തിച്ച് സിറാജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ഒൻപത് പന്തിൽ നാല് റൺ മാത്രമായിരുന്നു യങ്ങിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 15 ൽ എത്തിയപ്പോൾ കോഹ്ലി എന്ന ക്യാപ്റ്റന്റെ തന്ത്രം പുറത്തു വന്നു. നിരന്തരം ഓഫ് സൈഡിൽ എറിഞ്ഞ സിറാജും, ഉമേഷും ചേർന്ന് ടോം ലാതത്തിന്റെ ക്ഷമയെ പരീക്ഷിക്കുകയായിരുന്നു. ഓഫിസിൽ ഫീൽഡ് ഒരുക്കിയ ക്യാപ്റ്റൻ ആ കാത്തിരുന്നതും ടോം ലാതത്തിന്റെ ക്ഷമ നശിക്കുന്നതിനു വേണ്ടിയായിരുന്നു. ഓഫിൽ നിന്നും തിരിഞ്ഞെത്തിയ പന്തിനെ ലീവ് ചെയ്യുന്നതിനു പകരം ബാറ്റ് വച്ച കിവീസ് ക്യാപ്റ്റൻ ലാതത്തിനു പിഴച്ചു. പന്ത് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയുടെ കയ്യിൽ..! ലാതം ഔട്ട്..! രണ്ട് റൺ കൂടി ടീം സ്‌കോറിൽ എത്തിയപ്പോഴേയ്ക്കും റോസ് ടെയ്‌ലറുടെ വിക്കറ്റ് പിഴുതെടുത്ത് സിറാജ് തന്റെ മൂന്നാം വിക്കറ്റ് നേടി. രണ്ട് പന്തിൽ ഒരു റൺ മാത്രമായിരുന്നു നിലയുറപ്പിക്കും മുൻപ് മടങ്ങിയ റോസിന്റെ ബാറ്റിലുണ്ടായിരുന്നത്.
കരകയറാനുള്ള കിവികളുടെ അവസാന ശ്രമത്തെ തടുത്ത് നിർത്തിയത് അക്‌സർ പട്ടേലായിരുന്നു. കഴിഞ്ഞ കളിയിലെ അഞ്ചു വിക്കറ്റ് നേട്ടത്തിന്റെ ആവർത്തനമായി, ഡാർലി മാർട്ടിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അക്‌സർ. 11 പന്തിൽ എട്ട് റൺ മാത്രമായിരുന്നു ഈ സമയം ഡാർളിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. 298 റണ്ണിന്റെ കടം വീട്ടിൽ കിവികൾക്ക് മുന്നിലുള്ളത് ആറു വിക്കറ്റാണ്. നേരിടേണ്ടത് അജാസ് പട്ടേൽ ഇന്ത്യയ്ക്ക് കെണിയൊരുക്കിയ മുംബൈയിലെ സ്പിൻ പിച്ചിനെയും.
സ്‌കോർ ഇന്ത്യ – 325
ന്യൂസിലൻഡ് – 27 – നാല്