പത്തനംതിട്ട: സിപിഐഎം സെമിനാർ നനഞ്ഞ പടക്കമാണെന്നും, ആർ എസ് എസിന്റെ അതേ രീതിയാണ് സി പി ഐ എം സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല. ഇഎംഎസിനെ തള്ളിപ്പറഞ്ഞു വേണം അവർ സെമിനാർ നടത്തേണ്ടത്. നിലപാടിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് എന്തുകൊണ്ട് സിപിഐഎം വ്യക്തമാക്കുന്നില്ല. എകീകൃത നിലപാട് എടുക്കുന്നതിൽ നിന്നാണ് ആരാണ് പിന്നോട്ട് പോയത്. സിപിഐ തന്നെ സിപിഐഎം നിലപാട് തള്ളിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് പറഞ്ഞത് ഇഎംഎസ് ആണ്. അത് തള്ളിക്കളയുന്നോ എന്ന് പാർട്ടി വ്യക്തമാക്കുന്നില്ല. പകരം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടിനുവേണ്ടി ശ്രമിക്കുകയാണ്. ഇ പി ജയരാജനു എത്ര കാലം മുന്നണിയിൽ തുടരാൻ കഴിയും എന്നതിൽ സംശയമുണ്ടെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നാണ് സിപിഐഎം സെമിനാര്‍. ഇ പി ജയരാജന്‍ സെമിനാറില്‍ പങ്കെടുക്കില്ല. ഡിവൈഎഫ്ഐയുടെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്താണെന്നതാണ്. ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനത്തിനാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. എന്നാൽ, ഇക്കാര്യം പോലും എം വി ഗോവിന്ദൻ മറുപടിയായി പറഞ്ഞിട്ടില്ല. ഇടത് മുന്നണിക്ക് പുറത്തുള്ളവരും മത സാമുദായിക സംഘടനകളുമടക്കം സെമിനാറിന് പങ്കെടുക്കുന്നുവെന്ന് ഉറപ്പ് വരുത്തുമ്പോഴാണ് എൽഡിഎഫ് കൺവീനർ തന്നെ മാറി നിന്ന് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്.