തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സിഎംഡി അവധിയിൽ പ്രവേശിച്ചേക്കും. അതിനു മുന്നോടിയായി ഇന്ന് വൈകിട്ട് ആറു മുതൽ ജനങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയും.
കെ എസ് ആർ ടി സി ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയായിരിക്കും വെളിപ്പെടുത്തല്‍. അഞ്ച് എപ്പിസോഡുകളിലൂടെയാണ് വിവരണം ഉണ്ടാകുക. കെഎസ്ആർടിസിയുടെ വരവ് ചെലവ് കണക്കുകൾ അദ്ദേഹം അവതരിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എപ്പിസോഡ് -1
കെ എസ് ആർ ടി സിയുടെ നിലവിലെ (ഏപ്രിൽ മാസം വരെയുള്ള) വരവ്,ചിലവ് കണക്കുകൾ ശമ്പളം വൈകുന്നതിൻ്റെ നിജസ്ഥിതി.
എപ്പിസോഡ് – 2
എന്താണ് കെ എസ് ആർ ടി സി സ്വിഫ്റ്റ്?എന്തിനാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് ?സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകനാണൊ?
എപ്പിസോഡ് -3
ഡി സി പി എന്തിന്?എന്താണ് ഡി സി പി യുടെപ്രധാന്യം ?
എപ്പിസോഡ്-4
റീസ്ട്രക്ച്ചർ 2.0 എന്താണ്? എന്തായിരുന്നു കെഎസ്ആർടിസി?സുശീൽ ഖന്നാ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ?
എപ്പിസോഡ് – 5
എന്താണ് ഫീഡർ സർവീസ് ?