പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ കരാർ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു

പുതുപ്പള്ളി : പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിക്കത്തോടിലുള്ള ബ്ലോക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്ക് ഷെഡ്ഡിംഗ് യൂണിറ്റിലേയ്ക്ക് കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികളിൽ നിന്നും താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നൽകാവുന്നതാണ്.
അപേക്ഷകർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം.
അപേക്ഷകൻ അപേക്ഷ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം, എഴുതാനും വായിക്കാനും കഴിവുള്ളവരായിരിക്കണം ,
പ്രായം 18 നും 55 നും മധ്യേ ആയിരിക്കണം.
അപേക്ഷകൻ അപേക്ഷ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ തയ്യാറുള്ളവർ ആയിരിക്കണം. ടി ജീവനക്കാരുടെ നിയമനം സംബന്ധിച്ചും, പ്രവർത്തി സംബന്ധിച്ചും ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

Advertisements

അപേക്ഷ നൽകേണ്ട മേൽവിലാസം സെക്രട്ടറി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്, ആനിക്കാട് പി.ഒ, കോട്ടയം 686503,
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 13.12.2021 തിങ്കളാഴ്ച 3.00 പി.എം.
നിശ്ചിത തീയതിക്കകം കിട്ടാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ബ്ലോക്ക്
ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ 0481-2551060

Hot Topics

Related Articles