ഏറ്റുമാനൂർ : സർവതോമുഖമായ വികസനത്തിന്റെ പുതിയ ഘട്ടത്തിലാണ് ഏറ്റുമാനൂരെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം തിങ്കളാഴ്ച്ചത്തെ വികസന ശില്പശാല മുന്നോട്ടുവയ്ക്കുന്ന പുതിയ പദ്ധതികൾ കൂടി എത്തുമ്പോൾ വികസനത്തിൽ ഏറെ മുന്നേറാൻ നമുക്കു സാധിക്കും. 50 വർഷത്തെ ഭാവി വികസനമാണ് മുന്നിലുള്ള ലക്ഷ്യം. ദീർഘകാല വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും ഏറ്റെടുക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വികസന ശില്പശാല മുന്നോട്ടുവച്ച കമ്പനിക്കടവ് പാലം, കാരിത്താസ് റെയിൽവെ മേൽപ്പാലം, കരിക്കാത്തറ പാലം, കുമരകം റോഡിന്റെ വികസനം, പട്ടിത്താനം-മണർകാട് ബൈപ്പാസ്, ചീപ്പുങ്കൽ മണിയാപറമ്പ് റോഡ് തുടങ്ങിയ പദ്ധതികളിൽ ഭൂരിപക്ഷവും പൂർത്തിയാക്കിയാണ് രണ്ടാം വികസന ശില്പശാല ആരംഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാനൂരിൽ മിനി സിവിൽ സ്റ്റേഷൻ സാക്ഷാത്ക്കരിക്കപ്പെടുകയാണ്. എം.ജി. സർവകലാശാലയുടെ കീഴിൽ ഏറ്റുമാനൂരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് കോംപ്ലക്സിനായുള്ള നടപടി പുരോഗമിക്കുകയാണ്.