സൗദി അറേബ്യയിൽ വാഹനാപകടം: ഒരു കുടുംബത്തിലെ അഞ്ചു പേർ ദാരുണമായി മരിച്ചു

അജ്മാൻ: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ മുഹമ്മദ് ജാബിർ, ഭാര്യ ഷബ്ന (36) ഇവരുടെ മൂന്ന് മക്കളായ ലൈബ (7), സഹ(5), ലുഫ്തി (3) എന്നിവരാണ് മരിച്ചത്. ദമാമിൽ ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

Advertisements

ദമാമിൽ നിന്ന് ജിസാനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ സൗദി പൗരന്റെ കാറുമായി കൂട്ടിയിടിക്കു കയായിരുന്നു. അഞ്ച് പേരും അപകട സ്ഥലത്ത് തന്നെ മരിച്ചു. ജാബിറിന് ജോലി മാറ്റം കിട്ടിയതിനെ തുടർന്നാണ് ഇവർ ജിസാനിലേക്ക് പോയത്. വീട്ട് സാധനങ്ങൾ ഒരു ട്രക്കിൽ കയറ്റി അയച്ച ശേഷം കാറിൽ അനുഗമിക്കുകയായിരുന്നു കുടുംബം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽറെയ്ൻ ആശുപത്രയിലെ മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

Hot Topics

Related Articles