പത്തനംതിട്ട :
ജീവിത പ്രതിസന്ധികളെ ചെറുപുഞ്ചിരിയോടെ നേരിട്ട നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് ഇന്ത്യൻ നാഷണൽ ലീഗ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
രോഗം തളർത്തിയപ്പോഴും പോസിറ്റീവ് എനർജിയോട് വേദനകളിൽ ചിരിക്കുന്ന മുഖവുമായി നിറഞ്ഞുനിന്ന മാന്യമായ പെരുമാറ്റവും വിനയുമുള്ള വ്യക്തിയായിരുന്നു ഉമ്മൻചാണ്ടി എന്ന് യോഗം വിലയിരുത്തി. ഐഎൻഎൽ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് പി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ സബിത ബീഗം, ബിബിൻ തോമസ്, പ്രക്കാനം ജോയ്, രമണൻ നായർ, ജോസ്, അനീഷ് ജിയോ, മനോജ് ആവണി, ശ്രീജിത്ത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Advertisements