പത്തനംതിട്ട :
ഗവണ്മെന്റ് സ്കൂളുകളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഭാരതീയ റിസര്‍വ് ബാങ്ക് സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരതാ ക്വിസിന്റെ സംസ്ഥാന തല മത്സരത്തില്‍ പത്തനംതിട്ട ജില്ലയിലെ ജി എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കലഞ്ഞൂരിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത അര്ജുന് എസ് കുമാര്‍, വി. നിരഞ്ജന് എന്നിവര്‍ ജേതാക്കളായി.
ഉപജില്ലാ ജില്ലാ തല ക്വിസ് മത്സരങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല മത്സരത്തില്‍ വിജയിച്ച ടീമിന് സൗത്ത് സോണ്‍ മത്സരത്തില്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഗവ. ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങല്‍ (തിരുവനന്തപുരം ജില്ല), ജി എച്ച് എസ് എസ് പാട്യം (കണ്ണൂര്‍ ജില്ല) എന്നീ സ്കൂളുകള്‍ രണ്ടും മൂന്നും സ്ഥാനം യഥാക്രമം കരസ്ഥമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്ത ആര് ബി ഐ റീജിയണല്‍ ഡയറക്ടര്‍ തോമസ് മാത്യു, ആര് ബി ഐ ഇന്റഗ്രേറ്റഡ് ബാങ്കിങ് ഓംബുഡ്സ്മാന് ആര് കമലക്കണ്ണന്, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അഡിഷണല്‍ ഡയറക്ടര്‍ സന്തോഷ് കുമാര്‍, എസ് എല്‍ ബി സി കണ്‍വീനര്‍ എസ് പ്രേംകുമാര്‍ , ആര് ബി ഐ ജനറല്‍ മാനേജര്‍ ഡോ. സെഡ്രിക് ലോറന്‍സ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ ബി ശ്രീകുമാര്‍ എന്നിവര്‍ വിജയികള്‍ക്കും പങ്കെടുത്ത ടീമുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. സംസ്ഥാന തല ക്വിസില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ ടീമുകള്‍ക്ക് 20,000 രൂപ , 15,000 രൂപ, 10,000 രൂപ എന്ന ക്രമത്തില്‍ സമ്മാനത്തുക ലഭിച്ചു.