തിരുവനന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് അവാർഡ് പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം നൻപകൽ നേരത്ത് മയക്കം. മികച്ച നടിയായി വിൻസി അലോഷ്യസ് തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം രേഖ. 154 സിനിമകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ 8 എണ്ണം കുട്ടികളുടെ ചിത്രമാണ്. 49 ചിത്രങ്ങൾ അവസാന റൗണ്ടിൽ എത്തി.
പ്രത്യേക ജൂറി പരാമർശം – കുഞ്ചാക്കോ ബോബൻ (എന്നാ താൻ കേസ് കൊട് )
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രത്യേക ജൂറി പരാമർശം (അഭിനയം ) – അലൻസ് സേവ്യർ ( അപ്പൻ)
ജനപ്രീതിയും കലാമൂല്യവും ഉള്ള ചിത്രം – എന്നാ താൻ കേസ് കൊട്
മികച്ച ചിത്രം -നൻപകൽ നേരത്ത് മയക്കം ലിജോ ജോസ് പല്ലിശ്ശേരി
മികച്ച സംവിധായകൻ – മഹേഷ് നാരായണൻ ( അറിയിപ്പ്)
സ്വഭാവ നടൻ – പി.പി. കുഞ്ഞികൃഷ്ണൻ
മികച്ച സ്വഭാവ നടി – ദേവി വർമ്മ (സൗദി വെള്ളയ്ക്ക)
മികച്ച നവാഗത സംവിധായകൻ – ഷാഹി കബീർ (ഇല വീഴാ പൂഞ്ചിറ )
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (male) – ഷോബി തിലകൻ
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (female) – പൗളി വിത്സൻ
മികച്ച പിന്നണി ഗായിക – മൃദുല വാര്യർ മയിൽ പീലി ഇളകുന്നു കണ്ണാ (പത്തൊൻപതാം നൂറ്റാണ്ട് )
മികച്ച പിന്നണി ഗായകൻ – കപിൽ കപിലൻ കനമേ മിഴി
മികച്ച സംഗീത സംവിധായകൻ – M ജയചന്ദ്രൻ ( ആയിഷാ, പത്തൊൻപതാം നൂറ്റാണ്ട്)
മികച്ച ഗാന രചയിതാവ് – റഫീക്ക് അഹമ്മദ്
മികച്ച തിരക്കഥ-രജേഷ് കുമാർ ആർ
മികച്ച തിരക്കഥാ കൃത്ത് – രതീഷ് ബാലകൃഷ്ണ പൊതുവാൾ (എന്നാ താൻ കേസു കൊട്)
മികച്ച ക്യാമറമാൻ -ചന്ദ്രു ശെൽവരാജ്
മേക്കപ്പ്, റോണക്സ് സേവ്യർ ( ഭീഷ്മപർവ്വം)
വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളക്ക)
മികച്ച ഛായാഗ്രാഹകർ – മനേഷ് മാധവൻ, സന്തോഷ് എ