കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. കൊല്ലം കുന്നത്തൂര്‍ സ്വദേശി ആര് രാജേഷ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. പൊതുമരാമത്ത് വകുപ്പ് ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസര്‍ ആയ രാജേഷിനെതിരെ യൂത്ത് കോൺഗ്രസ് ആണ് പരാതി നൽകിയത്.
ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച പോസ്റ്റിനു താഴെ വിദ്വേഷകരമായ രീതിയിൽ പ്രതികരിച്ചതിനാണ് കേസെടുത്തത്. രാജേഷ് ഒളിവിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ, ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന കേസിൽ നടന് വിനായകനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് ഇന്നലെ വിനായകനെതിരെ കേസെടുത്തത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്.
അതേ സമയം, വിനായകനെതിരെ കേസ് എടുക്കേണ്ടന്ന് മകനായ ചാണ്ടി ഉമ്മൻ പറഞ്ഞിട്ടുണ്ട്.