ശബരിമലയില്‍ ആചാരലംഘനമെന്ന് പരാതി; ശരംകുത്തിയില്‍ ശരക്കോല്‍ സമര്‍പ്പിക്കുന്നത് പുനരാരംഭിച്ചില്ല; വഴിവക്കില്‍ കാണുന്ന മരങ്ങള്‍ക്ക് ചുറ്റും ശരംകുത്തുന്നത് പതിവാക്കി കന്നിഅയ്യപ്പന്മാര്‍

പമ്പ: ശരംകുത്തിയില്‍ ശരക്കോല്‍ കുത്തുന്ന പരമ്പരാഗമായ ആചാരം പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സന്നിധാനത്ത് കന്നി അയ്യപ്പന്മാര്‍ എത്തുമ്പോള്‍ നടത്തുന്ന പ്രധാന വഴിപാടാണ് ശരംകുത്തി ആല്‍ത്തറയില്‍ ശരക്കോല്‍ സമര്‍പ്പക്കുന്നത്. കൊവിഡ് പ്രതിരോധത്തെ തുടര്‍ന്ന് തീര്‍ത്ഥാടകരെ ശരംകുത്തിവഴി കടത്തിവിടുന്നത് നിര്‍ത്തി വച്ചതോടെ ഈ ആചാരവും മുടങ്ങി. ഇതോടെ വഴിവക്കില്‍ കാണുന്ന മരങ്ങള്‍ക്ക് ചുറ്റും ശരംകുത്തുന്നത് പതിവായി മാറി. മരക്കുട്ടത്ത് നിന്നും ശരംകുത്തിയിലേക്കുള്ളപരമ്പരാഗത പാത വഴിയുള്ള യാത്രക്ക് നിയന്ത്രണം വന്നതോടെ പാതയുടെ നവീകരണവും മോഡിപിടിപ്പിക്കലും നിര്‍ത്തിവച്ചിരിക്കുകയണ്.

Advertisements

പോരാളി ആയ അയ്യപ്പസ്വാമി മഹിഷി നിഗ്രഹം കഴിഞ്ഞ് ശബരിപീഠത്തിലെത്തി ശബരിക്ക് മോക്ഷം നല്‍കിയ ശേഷം ശരംകുത്തിയിലെത്തി ആയുധങ്ങള്‍ ഉപേക്ഷിച്ച് യോഗി ആയി സന്നിധാനത്തേക്ക് പോയി എന്നാണ് വിശ്വാസം. ഈ വിശ്വാസത്തിന്റെ ഭാഗമായാണ് കന്നി അയ്യപ്പന്മാര്‍ ശരംകുത്തിയിലെത്തി നാളികേരം ഉടച്ച് ശരകോല്‍ സമര്‍പ്പിച്ച് സന്നിധാനത്തേക്ക് പോകുന്നത്. ഈ വഴിപാട് സമര്‍പ്പിക്കുന്നതിന് വേണ്ടി നിരവധി പേരാണ് എത്തുന്നത്. ശരക്കോല്‍ നിര്‍മ്മിച്ച് ഉപജീവനം നടത്തിയിരുന്നവരും പ്രതിസന്ധിയിലാണ്.

Hot Topics

Related Articles