പോ​​ലീ​​സ് കസ്റ്റഡിയിൽ നി​​ന്ന് ഇ​​റ​​ങ്ങി​​യോ​​ടി പു​​ഴ​​യി​​ല്‍ ചാ​​ടി പ്ര​​തി മ​​രി​​ച്ച സം​​ഭ​​വം ; എ​​സ്‌ഐ ഉ​​ള്‍​​പ്പെടെ ര​​ണ്ടു പോലീസുകാർക്ക് സസ്പെ​​ന്‍​​ഷൻ

തൊ​​ടു​​പു​​ഴ: പോ​​ലീ​​സ് കസ്റ്റഡിയിൽ നി​​ന്ന് ഇ​​റ​​ങ്ങി​​യോ​​ടി പു​​ഴ​​യി​​ല്‍ ചാ​​ടി പ്ര​​തി മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ എ​​സ്‌ഐ ഉ​​ള്‍​​പ്പെടെ ര​​ണ്ടു പേ​​രെ സ​​സ്പെ​​ന്‍​​ഡ് ചെ​​യ്തു.

Advertisements

എ​​സ്‌ഐ ഷാ​​ഹു​​ല്‍ ഹ​​മീ​​ദ്, ജി​​ഡി​​ ചാ​​ര്‍​​ജി​​ലു​​ണ്ടാ​​യി​​രു​​ന്ന നി​​ഷാ​​ദ് എ​​ന്നി​​വ​​രെ​​യാ​​ണ് എ​​റ​​ണാ​​കു​​ളം റേ​​ഞ്ച് ഡി​​ഐ​​ജി സ​​സ്പെ​​ന്‍​​ഡ് ചെ​​യ്ത​​ത്. സം​​ഭ​​വ സ​​മ​​യ​​ത്ത് തൊ​​ടു​​പു​​ഴ സ്റ്റേ​​ഷ​​ന്‍റെ സു​​ര​​ക്ഷാ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന ഇ​​വ​​ര്‍​​ക്ക് വീ​​ഴ്ച പ​​റ്റി​​യ​​താ​​യി സ്പെ​​ഷ​​ല്‍ ബ്രാ​​ഞ്ചി​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ഈ ​​റി​​പ്പോ​​ര്‍​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെ​​ക്യൂ​​രി​​റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​​നെ മ​​ര്‍​​ദി​​ച്ച കേ​​സി​​ല്‍ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത കോ​​ലാ​​നി പാ​​റ​​ക്ക​​ട​​വ് കു​​ള​​ങ്ങാ​​ട്ട് ഷാ​​ഫി(29)​​യാ​​ണ് വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ തൊ​​ടു​​പു​​ഴ​​യാ​​റ്റി​​ല്‍ മു​​ങ്ങി മ​​രി​​ച്ച​​ത്. ഷാ​​ഫി​​യെ സെ​​ല്ലി​​ല്‍ പാ​​ര്‍​​പ്പി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും താ​​ഴി​​ട്ട് പൂ​​ട്ടി​​യി​​രു​​ന്നി​​ല്ല. പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ശ്ര​​ദ്ധ​​മാ​​റി​​യ​​തോ​​ടെ വാ​​തി​​ല്‍ തു​​റ​​ന്ന് ഇ​​യാ​​ള്‍ പു​​റ​​ത്തേ​​ക്ക് ഓ​​ടു​​ക​​യാ​​യി​​രു​​ന്നു.

Hot Topics

Related Articles