ഇംഫാൽ: മണിപ്പൂരിൽ നിന്ന് ലൈംഗിക അതിക്രമങ്ങളുടെ കൂടുതൽ വാർത്തകൾ പുറത്ത്. വീണ്ടും കൂട്ടബലാത്സംഗത്തിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ മെയ് 15നാണ് സംഭവം നടന്നതെന്നാണ് വിവരം.
Advertisements
പതിനെട്ടു വയസുള്ള പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ നാഗാലാന്റിൽ ചികിത്സയിലാണ്. ബലാത്സംഗത്തിന് വിട്ടുകൊടുത്തത് സ്ത്രീകളുടെ സംഘമാണെന്നാണ് സൂചന.