കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമി കുടുംബത്തിൽ നിന്ന് തന്നെയാകുമെന്ന് കെ.പിസിസി പ്രസിഡന്റ് കെ.സുധാകരൻ. മകനാകണോ മകളാകണോ സ്ഥാനാർത്ഥി എന്ന് കുടുംബം തന്നെ തീരുമാനിക്കും. ഈ കാര്യത്തിൽ പാർട്ടി ചർച്ച ചെയ്തു തന്നെ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നും കെ.സുധാകരൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയിൽ കുടുംബം നിർദേശിക്കുന്ന പേര് തന്നെയാകും അദ്ദേഹത്തിന്റെ പിൻഗാമിയാകുക. കൂടുതൽ ചർച്ചകളും അന്തിമ തീരുമാനവും കെ.പിസിസി നടത്തുന്ന അനുസ്മരണ യോഗത്തിന് ശേഷമാകും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
Advertisements