ചെറിയ കപ്പിനായുള്ള വലിയ പോരാട്ടത്തിനൊരുങ്ങി ഓസ്‌ട്രേലിയ ; ആഷസ് പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാകും

ബ്രിസ്​ബേന്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ്​ പരമ്പരയിലെ ആദ്യ മത്സരത്തിനു​ള്ള ആസ്​ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു.ബ്രിസ്​ബേനിലെ ഗാബയില്‍ ബുധനാഴ്ചയാണ്​ പരമ്പരക്ക്​ തുടക്കമാകുന്നത്​.ഓസീസ് ടീമിനെ ഫാസ്റ്റ് ബൗളർ പാറ്റ്​ കമ്മിന്‍സ് നയിക്കും. മാര്‍കസ്​ ഹാരിസിനൊപ്പം ഡേവിഡ്​ വാര്‍ണറാകും ഓപ്പണ്‍ ചെയ്യുക. ട്രവിസ്​ ഹെഡ്​ ആകും അഞ്ചാമന്‍. ടെസ്റ്റ്​ ടീം നായക സ്​ഥാനം ഒഴിഞ്ഞതിന്​ പിന്നാലെ ക്രിക്കറ്റില്‍ നിന്ന്​ ഇടവേളയെടുത്ത ടിം പെയ്​നിന്​ പകരം അലക്​സ്​ കാരിയാകും വിക്കറ്റ്​ കാക്കുക. ​

Advertisements

മോശം ഫോമിലാണെങ്കിലും സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇലവനില്‍ ഉള്‍പെടുത്തിയിട്ടുണ്ട്​. ട്വന്‍റി20 ​ലോകകപ്പില്‍ നിറം മങ്ങിയ സ്റ്റാര്‍ക്​ ഇന്ത്യക്കെതിരായ ടെസ്റ്റ്​ പരമ്പരയില്‍ നിര്‍ണായകമായ ഗാബ ടെസ്റ്റിലും പരാജയമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഥാന്‍ ലിയോണാകും സ്​പിന്‍ ആക്രമണം നയിക്കുക. അവസാന രണ്ട്​ ഷെഫീല്‍ഡ്​ ഷീല്‍ഡ്​ മത്സരങ്ങളില്‍ നിന്നായി 15 വിക്കറ്റ്​ പിഴുത ജൈ റിച്ചാഡ്​സണാണ്​ സ്​ക്വാഡിലെ മൂന്നാമത്തെ പേസര്‍. മത്സരത്തിന്​ തൊട്ടുമുമ്പായി ടീമിനെ പ്രഖ്യാപിക്കുമെന്ന്​ ഇംഗ്ലീഷ്​ ക്യാപ്​റ്റന്‍ ജോ റൂട്ട്​ പറഞ്ഞു.

ആസ്​ട്രേലിയന്‍ ടീം: മാര്‍കസ്​ ഹാരിസ്​, ഡേവിഡ്​ വാര്‍ണര്‍, മാര്‍നസ്​ ലബുഷെയ്​ന്‍, സ്റ്റീവ്​ സ്​മിത്ത്​, ട്രവിസ്​ ഹെഡ്​, കാമറൂണ്‍ ഗ്രീന്‍, അലക്​സ്​ കാരി (വിക്കറ്റ്​ കീപ്പര്‍), പാറ്റ്​ കമ്മിന്‍സ്​ (ക്യാപ്​റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്​, ജോഷ്​ ഹെയ്​സല്‍വുഡ്​, നഥാന്‍ ലിയോണ്‍.

Hot Topics

Related Articles