അടൂരില്‍ ബസില്‍ മോഷണം; നാടോടി സ്ത്രീ അറസ്റ്റില്‍

അടൂര്‍: സ്വകാര്യ ബസില്‍ യാത്ര ചെയ്ത യുവതിയുടെ ബാഗ് കീറി പണം മോഷ്ടിച്ച നാടോടി സ്ത്രീയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മുരുകന്‍കോവില്‍ സ്വദേശി ഈശ്വരിയാണ് (46) അറസ്റ്റിലായത്. ഇന്നലെ രാവിലെ അടൂര്‍ ശാസ്താംകോട്ട റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ വെള്ളക്കുളങ്ങരയ്ക്കു പോയ ചൂരക്കോട് സ്വദേശിയുടെ ബാഗിലെ പണമാണ് അപഹരിച്ചത്. വെള്ളക്കുളങ്ങര എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാടോടി സ്ത്രീയെ പിടികൂടിയത്.

Advertisements

Hot Topics

Related Articles