ബംഗളൂരു: ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം. മണിപ്പൂർ കലാപത്തിനെതിരായ പ്രതിഷേധപരിപാടിയിൽ പങ്കെടുത്ത് മടങ്ങവേയാണ് യുവതിക്ക് അതിക്രമം ഉണ്ടായത്.
സംഭവത്തിൽ ബംഗളുരു എസ് ആർ നഗർ സ്വദേശിയായ ബൈക്ക് ടാക്സി ഡ്രൈവർ കുരുവെട്ടപ്പ അറസ്റ്റിലായി. സുഹൃത്തിന്റെ റാപ്പിഡോ അക്കൗണ്ട് ദുരുപയോഗം ചെയ്താണ് കുരുവെട്ടപ്പ ഡ്രൈവറായി എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആളൊഴിഞ്ഞ ഇടത്ത് വച്ച് ബൈക്കിൽ യുവതി കാണവേ സ്വയംഭോഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഇയാൾ ആക്രമിക്കുമെന്ന് ഭയന്ന യുവതി വീടിന് ഇരുന്നൂറ് മീറ്റർ അകലെ ഇറങ്ങി രക്ഷപ്പെട്ടു. ഇതിന് ശേഷം ഇയാൾ യുവതിയുടെ നമ്പറിലേക്ക് തുടർച്ചയായി വിളിച്ചും മെസ്സേജ് അയച്ചും ശല്യം ചെയ്തു.
അതേസമയം, റാപ്പിഡോയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് യുവതി അറിയിച്ചു. സുരക്ഷാപ്രശ്നം അറിയിക്കാൻ ഒരു പാനിക് ബട്ടൻ പോലുമില്ലാത്ത ടാക്സി ആപ്പാണ് റാപ്പിഡോ. സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ ഓട്ടോമാറ്റിക് ഇ-മെയിൽ മാത്രമാണ് രേഖാമൂലം ലഭിച്ചതെന്ന് യുവതി വ്യക്തമാക്കി.