കോട്ടയം: മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം പന്ത്രണ്ടായി.
രാജ്യത്തെ ആദ്യ രണ്ട് കേസുകള്‍ കര്‍ണാടകയിലായിരുന്നു. മൂന്നാമത്തേത് ഗുജറാത്തിലും നാലാമത്തേത് മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു.ഒമിക്രോണ്‍ നവംബര്‍ 25നാണ് ദക്ഷിണാഫ്രക്കന്‍ ആരോഗ്യവിദഗ്ധര്‍ തിരിച്ചറിഞ്ഞത്.കൊവിഡ് വകഭേദം വര്‍ധിച്ചുവരുന്ന സാഹര്യത്തില്‍ വിമാനസര്‍വീസ് നിര്‍ത്തിവയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. ഇതുസംബന്ധിച്ച് ഒരു കത്തും എഴുതിയിട്ടുണ്ട്.വാക്സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കാനും ആരോഗ്യ നിയന്ത്രണ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.