കുറുപ്പന്തറയിൽ കേൾവിശക്തിയില്ലാത്ത ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു

കുറുപ്പന്തറ: കേൾവിശക്തിയില്ലാത്ത ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു. കുറുപ്പന്തറ ആണ്ടൂർ മാക്കിത്തറ വീട്ടിൽ എം.ഡി മാത്യു (59) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5.30 ഓടെ കുറുപ്പന്തറ റെയിൽവേ ക്രോസിന് സമീപമായിരുന്നു സംഭവം. പാലായിൽ തടിപ്പണിയ്ക്ക് പോകുകയായിരുന്നു മാത്യു. ചെവിയ്ക്ക് കേൾവികകുറവും കാലിന് ബലക്ഷയവുമുള്ള മാത്യു നടന്ന് റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് സംഭവം.

Advertisements

കേൾവിക്കുറവ് ഉള്ളതിനാൽ, ട്രെയിൻ വരുന്ന ശബ്ദം കേൾക്കാതിരുന്നതാവാം അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: മേരി. ഏകമകൾ: ആൽഫി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് മാർ സ്ലീവാ ഫൊറോന ചർച്ച് സെമിത്തേരിയിൽ.

Hot Topics

Related Articles