കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകന് എതിരെ കേസ് വേണ്ട എന്ന നിലപാട് മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്ക് എതിരെ കേസ് വേണമെന്ന ആവശ്യവുമായി വിനായകൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ആയിരുന്നു വിനായകന്റെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് വിനായകനെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയത്.
വിലാപയാത്രക്കിടെ ആയിരുന്നു വിനായകൻ, ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റിട്ടത്. ഇതിനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് നടനെതിരെ കേസെടുക്കുക ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ജൂലൈ 22ന് കേസിൽ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ നിർണായക തെളിവായി പിടിച്ചെടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിക്കുകയും പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്നും പൊലീസിനോട് പറഞ്ഞിരുന്നു.
ഫെയ്സ് ബുക്ക് ലൈവിലൂടെ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് വിനായകനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പെടെ ഉള്ളവർ വിനായകനെതിരെ രംഗത്തെത്തിയിരുന്നു.