ആറുമാനൂർ : ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫ്ലഡ് റിലീഫ് പ്രോഗ്രാമിൻ്റെ ഭാഗമായി ആറുമാനൂർ വാഴത്തറഭാഗത്ത് വെള്ളപ്പൊക്ക ദുരിതമനുഭവിച്ചവർക്ക് തിരുവഞ്ചൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അരിയും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. അയർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി കൊറ്റത്തിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
Advertisements
തിരുവഞ്ചൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ടിം.എം കൊച്ചുമോൻ അദ്ധ്യക്ഷത വഹിച്ചു. സിറിൾ സഞ്ചു ജോർജ്ജ്, എൻ. ജയചന്ദ്രൻ , . അജീഷ് ഐസക്ക്, . ജോയിസ് കൊറ്റത്തിൽ, എം. ആർ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.