കൊച്ചി: ആലുവയിൽ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയായ ചാന്ദ്നിയെ മറ്റൊരാൾക്ക് കൈമാറിയതായി പ്രതി അസ്ഫാക് ആലം.സക്കീർ എന്നയാൾക്ക് കൈമാറിയതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി.
ഇതോടെ സക്കീറിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അസ്ഫാക് ആലം ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍ – നീത ദമ്പതികളുടെ മകള്‍ ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാക്ഷിമൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് രാത്രി തന്നെ തോട്ടക്കാട്ടുകരയിൽ നിന്ന് ഇയാളെ പിടികൂടിയിരുന്നു. എന്നാൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന പ്രതിയിൽ നിന്ന് ഒരു രാത്രി മുഴുവൻ പരിശ്രമിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല.
തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായ ചാന്ദ്നി. ഇന്നലെ മുതലാണ് മഞ്ജയ് കുമാര്‍ – നീത ദമ്പതികൾ താമസിക്കുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയിൽ താമസം തുടങ്ങിയത്. ഇന്നലെ ജ്യൂസ് കാട്ടി മയക്കിയാണ് ഇയാൾ പെൺകുട്ടിയെ തടത്തിക്കൊണ്ടുപോയത്.