ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ഹൈക്കോടതി അദ്ദേഹത്തിന് നോട്ടീസ് അയച്ചു. സിദ്ധരാമയ്യയെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
Advertisements
കേസില്‍ തന്റെ നിലപാട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിദ്ധരാമയ്യക്ക് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കൈക്കൂലി വാഗ്ദാനം ചെയ്യുന്നത് പോലെയാണ് ഇതെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നത് ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കെ.എം. ശങ്കര്‍ എന്നയാള്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.