കൊച്ചി : ആലുവയില്‍ കാണാതായ അഞ്ചുവയസുകാരി ചാന്ദിനിയെ കൊലപ്പെടുത്തിയ കേസ് പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്ന് ഡിഐജി ശ്രീനിവാസ്.ആലുവ റൂറല്‍ എസ്പിയും ആലുവ ഡിവൈഎസ്പിയും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരിക്കും കേസ് അന്വേഷിക്കുക. നിലവില്‍ കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുമ്പോള്‍ ബാക്കി വിവരങ്ങള്‍ പുറത്തുവരുമെന്നും ശ്രീനിവാസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് ചാന്ദ്നിയുടെ അമ്മ അഞ്ചുവയസുള്ള മകളെ കാണാനില്ലെന്ന പരാതിയുമായി ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രയില്ത്തന്നെ രണ്ടുമൂന്ന് ദൃസാക്ഷികളില്‍ നിന്നും ചില വിവരം കിട്ടി. ഇതിന്‍പ്രകാരം നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം വൈകുന്നേരം മൂന്നിനൂം അഞ്ചിനും ഇടയില്‍ ഒരാള്‍ കുട്ടിയുമായി പോകുന്നതായി കണ്ടു ആ വ്യക്തിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്ജിതമാക്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലുവയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസം മുതല്‍ കസ്റ്റഡിയിലുള്ള അസ്ഫാഖ് ആലം തന്നെയാണെന്ന് പോലീസ്. അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍കെട്ടി ആലുവ മാര്‍ക്കറ്റില്‍ ഉപേക്ഷിച്ചെന്നും പ്രതി ആദ്യംനല്‍കിയ മൊഴികളെല്ലാം കളവായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.ആലുവ മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയസ്ഥലത്ത് മാലിന്യക്കൂമ്പാരത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായി 21 മണിക്കൂര്‍ പിന്നിട്ടശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, കുട്ടിയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. പ്രതിയായ അസ്ഫാഖിനെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് ചാന്ദ്നി കുമാരി എന്ന അഞ്ചു വയസ്സുകാരിയെ അസം സ്വദേശി അസ്ഫാഖ് ആലം തട്ടിക്കൊണ്ടു പോയത്. ആലുവ ചൂര്‍ണിക്കര പഞ്ചായത്തില്‍ ഗാരേജിനു സമീപം മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകള്‍ ചാന്ദ്നിയെയാണ് അസ്ഫാഖ് ആലം കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയത്.
തായിക്കാട്ടുകര യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ചാന്ദ്നി. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് കാണാതാവുന്നത്. ബിഹാര്‍ കുടുംബം നാല് വര്‍ഷമായി ഇവിടെ താമസിച്ചുവരുന്നു. ഇവര്‍ക്ക് വേറെ മൂന്നുമക്കള്‍ കൂടിയുണ്ട്. ഏറ്റവും ഇളയ കുട്ടിയെയാണ് കാണാതായത്.പ്രതിയായ അസ്ഫാഖ് ആലം പെണ്‍കുട്ടി താമസിക്കുന്ന വീടിന് തൊട്ടുമുകളിലെ നിലയില്‍ രണ്ടുദിവസം മുന്‍പാണ് താമസത്തിനെത്തിയത്. കഴിഞ്ഞദിവസം താമസിക്കുന്ന മുറിയില്‍ വൈദ്യുതിയില്ലാത്തതിനാല്‍ തൊട്ടടുത്ത വീട്ടിലെത്തി കണക്ഷന് വലിച്ചോട്ടെയെന്ന് പ്രതി ചോദിച്ചിരുന്നു. എന്നാല്‍ അയല്‍വീട്ടുകാര്‍ ഇതിന് സമ്മതിച്ചില്ല. തൊട്ടുപിന്നാലെയാണ് ബിഹാര്‍ സ്വദേശികളുടെ മകളെ വീട്ടില്‍നിന്ന് കാണാതായത്.
സ്കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍നിന്ന് കുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രതി ആദ്യം സമീപത്തെ കടയിലെത്തി ജ്യൂസ് വാങ്ങിനല്‍കിയിരുന്നു. കുട്ടി കടയിലെത്തിയതായി കച്ചവടക്കാരനും സ്ഥിരീകരിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു. കടയില്‍നിന്ന് ജ്യൂസ് വാങ്ങിയശേഷം സമീപത്തെ റെയില്‍പാളം മുറിച്ചുകടന്ന് കുട്ടിയുമായി റോഡിലേക്ക് പോയ പ്രതി, ഇവിടെനിന്ന് ബസില്‍ കയറി. തുടര്‍ന്ന് ഇയാള്‍ കുട്ടിയുമായി ആലുവ ബസ് സ്റ്റാന്‍ഡിലെത്തി. എന്നാല്‍, ഇവിടെനിന്ന് കുട്ടിയെ എവിടേക്ക് കൊണ്ടുപോയി എന്നതില്‍ വ്യക്തതയില്ല. തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.