പത്തനംതിട്ട: ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം നടപ്പാക്കുന്ന കാര്‍ഷിക മേഖലാ വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് കുറ്റിക്കുരുമുളക് മാതൃസസ്യങ്ങള്‍ വിതരണം ചെയ്തു. കോയിപ്രം പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനായി കുരുമുളകിന്റെ വിവിധ ഇനങ്ങളായ വിജയ്, ശുഭകര, മലബാര്‍ എക്സല്‍, പന്നിയൂര്‍ 1, 5, 8, ശക്തി, തേവം, പൗര്‍ണമി, ഗിരിമുണ്ട തുടങ്ങിയ 10 ഇനങ്ങളുടെ 150 മാതൃസസ്യങ്ങളാണ് വിതരണം ചെയ്തത്. ഇതുകൂടാതെ 120 കുടുംബാംഗങ്ങളില്‍ ഗ്രോ ബാഗുകളില്‍ പച്ചക്കറി കൃഷി നടത്താനുള്ള സഹായം ആദ്യഘട്ടത്തില്‍ എത്തിച്ചുനല്‍കി.
കുറ്റിക്കുരുമുളക് മാതൃസസ്യങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു നിര്‍വഹിച്ചു. കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി.റോബര്‍ട്ട് അധ്യക്ഷത വഹിച്ചു.ജോണ്സണ് തോമസ്, ഡോ. സിന്ധു സദാനന്ദന്, അമ്പിളി വറുഗീസ്, ലിസി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കുറ്റിക്കുരുമുളക് കൃഷിയുടെ ശാസ്ത്രീയവശങ്ങളും തൈകളുടെ ഉത്പാദനവും എന്ന വിഷയത്തില്‍ പരിശീലനത്തിന് വിനോദ് മാത്യു നേതൃത്വം നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രോബാഗുകളും അതില്‍ നടാന്‍ പയര്‍, വെണ്ട, വെള്ളരി എന്നിവയുടെ വിത്തുകളും, മുളക്, വഴുതന, തക്കാളി എന്നിവയുടെ തൈകളും നല്കി. ഇവയുടെ പരിചരണത്തിനായി ഹാന്‍ഡ് സ്പ്രയര്‍, കൈത്തൂമ്പാ, മണ്ണിര കമ്പോസ്റ്റ്, പച്ചക്കറിക്കുള്ള സൂക്ഷ്മ മൂലക വളക്കൂട്ടായ വെജിറ്റബിള്‍ മാജിക്, ജൈവകീടനാശിനിയായ ശ്രേയ തുടങ്ങിയവും ഈ കുടുംബാംഗങ്ങള്‍ക്ക് നല്കി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉത്പാദിപ്പിക്കുന്ന കുറ്റിക്കുരുമുളക് തൈകള്‍ കൃഷിവിജ്ഞാനകേന്ദ്രം വാങ്ങി വിപണനസൗകര്യം ഒരുക്കി കുടുംബശ്രീ അംഗങ്ങള്‍ക്ക് അധികവരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെയാണിത്.