പള്ളിക്കത്തോട് ബസ്റ്റാന്റിലെ ശുചിമുറികൾ അടഞ്ഞുകിടക്കുന്നു ; പ്രതിഷേധവുമായി മഹിളാ അസോസിയേഷൻ

പള്ളിക്കത്തോട് : പഞ്ചായത്ത് ബസ്റ്റാന്റിലെ ശുചി മുറികൾ അടഞ്ഞ് കിടക്കുന്നതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പള്ളിക്കത്തോട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും യോഗവും നടത്തി. സിപിഎം ഏരിയ കമ്മിറ്റി അംഗം സി കെ വിജയകുമാർ പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ സെക്രട്ടറി റ്റി കെ രാധാമണി അധ്യക്ഷയായി. ലോക്കൽ സെക്രട്ടറി പി ജി രാജു , ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോൺസൺ, കർഷകസംഘം സെക്രട്ടറി വിജിൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles