പത്തനംതിട്ട കോട്ടാങ്കലില്‍ പിഞ്ചു കുഞ്ഞുങ്ങളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പോപ്പുലര്‍ ഫ്രണ്ട് ‘ഞാന്‍ ബാബറി’ സ്റ്റിക്കര്‍ പതിപ്പിച്ചെന്ന് കെ.സുരേന്ദ്രന്‍; സോഷ്യല്‍ മീഡിയയിലെ സുരേന്ദ്രന്റെ പോസ്റ്റ് വൈറലാകുന്നു; അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി

പത്തനംതിട്ട: കോട്ടാങ്ങലില്‍ സെന്റ്‌മേരീസ് സ്‌കൂളിലെ പിഞ്ചുവിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ഞാന്‍ ബാബറി എന്ന സ്‌ററിക്കര്‍ പതിപ്പിക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാനഅദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പി. എഫ്. ഐ. സംഘമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. കോട്ടാങ്ങല്‍ പഞ്ചായത്ത് സി. പി. എമ്മും എസ്. ഡി. പി. ഐയും ഒരുമിച്ചാണ് ഭരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ചിത്രങ്ങള്‍ സഹിതമാണ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തില്‍ വിശദമായി അന്വേഷണം വേണമെന്ന ആവശ്യവും ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നുണ്ട്.

Advertisements

കെ. സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം;


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ്‌മേരീസ് സ്‌കൂളിലെ പിഞ്ചുവിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ഞാന്‍ ബാബറി എന്ന സ്‌ററിക്കര്‍ പതിപ്പിക്കുന്ന പി. എഫ്. ഐ. സംഘം. ഈ പഞ്ചായത്ത് സി. പി. എമ്മും എസ്. ഡി. പി. ഐയും ഒരുമിച്ചാണ് ഭരിക്കുന്നത്. പിണറായി പോലീസ് ഒരു നടപടിയും എടുക്കുന്നില്ല. കേരളം അതിവേഗം സിറിയയാവുകയാണോ?

Hot Topics

Related Articles