ദില്ലി: ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്.
വെടിവെപ്പിനു പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവം നടക്കുമ്പോൾ മുംബൈയിലേക്ക് എത്താൻ അധികം ദൂരമില്ലായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ പുറത്തേക്ക് ചാടി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ചോദ്യം ചെയ്തുവരികയാണ് പൊലീസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കസ്റ്റഡിയിലുള്ള ഇയാളുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരൂ.