സ്പീക്കർ പറഞ്ഞതിന് വിവാദത്തിന്റെ ആവശ്യമുണ്ടോ..? എന്താണ് സ്പീക്കര് എം.എൻ ഷംസീർ പറഞ്ഞത്; ജാഗ്രതാ ന്യൂസ് ലൈവിൽ വായിക്കാം

തിരുവനന്തപുരം: സ്പീക്കർ എം.എൻ ഷംസീർ ഗണപതിയെ അപമാനിച്ചതായും, ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചതായും പരാതി ഉയർന്നിരുന്നു. ഇതിന്റെ പേരിൽ സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തുകയും, എൻ.എസ്.എസ് ജനറൽ സെക്രട്ടറി സമരവുമായി രംഗത്ത് എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഷംസീറിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

Advertisements

സ്പീക്കർ പറഞ്ഞത് ഇങ്ങനെ
പാഠപുസ്തകങ്ങളിൽ ശാസ്ത്രത്തിനു പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്തൊക്കെയാണിപ്പോൾ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. വിമാനം കണ്ടു പിടിച്ചതിന്റെ ഉത്തരം എന്റെ കാലത്ത് റൈറ്റ് ബ്രദേഴ്‌സ് ആണ്. പുരാണകാലത്തേ വിമാനമുണ്ടെന്നും ആദ്യത്തെ വിമാനം പുഷ്പക വിമാനമാണെന്നും ഇപ്പോൾ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാസ്ത്ര സാങ്കേതികരംഗം വികസിക്കുമ്പോൾ സയൻസിന്റെ സ്ഥാനത്ത് മിത്തുകളെ അവതരിപ്പിക്കുന്നു. അതിന്റെ ഭാഗമായാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തന് റൈറ്റ് സഹോദരന്മാർ എന്നെഴുതിയാൽ തെറ്റാകുന്നതും പുഷ്പകവിമാനം ശരിയാകുന്നതും. കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകാത്തവർ ഐവിഎഫ് ട്രീറ്റ്‌മെന്റിന് പോകാറുണ്ട്. ട്രീറ്റ്‌മെന്റിൽ ചിലർക്ക് ഒന്നിലേറെ കുട്ടികളുണ്ടാകും. ഐവിഎഫ് ട്രീറ്റ്‌മെന്റ് പണ്ടേയുണ്ടെന്നും അങ്ങനെയാണ് കൗരവർ ഉണ്ടാകയതെന്നും പറയുന്നു.

പ്ലാസ്റ്റിക്ക് സർജറി മെഡിക്കൽ സയൻസിലെ പുതിയ കണ്ടുപിടുത്തമാണ്. പ്ലാസ്റ്റിക്ക് സർജറിയും പുരാണകാലത്തേയുള്ളതാണെന്നും മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഭഗവാൻ ഗണപതി ഇതിന്റെ ഉദാഹരണമാണെന്നും പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.