പുളിമൂട്ടിൽ സിൽക്സിൽ ‘പൊൻ ഓണം’
മനോഹരമായ വസ്ത്രങ്ങളും ആകർഷകമായ സമ്മാനങ്ങളുമായി പുളിമൂട്ടിൽ സിൽക്സിൽ ‘പൊൻ ഓണം’ ആഘോഷങ്ങൾക്ക് തുടക്കമായി. പുളിമൂട്ടിൽ സിൽക്സിന്റെ 6 ഷോറൂമുകളിലായി നടക്കുന്ന ആഘോഷത്തിൽ ലക്കി ഡ്രോയിലൂടെ 1001 സ്വർണ്ണ നാണയങ്ങളാണ് സമ്മാനമായി നൽകുന്നത്. 2023 ജൂലൈ 28 മുതൽ സെപ്റ്റംബർ 3 വരെയാണ് ‘പൊൻ ഓണം’ ആഘോഷങ്ങൾ നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓണം കളക്ഷൻ 299 രൂപ മുതൽ
ഓണത്തോടനുബന്ധിച്ച് 299 രൂപ മുതൽ ആരംഭിക്കുന്ന അതിമനോഹരമായ വസ്ത്രങ്ങളുടെ പുതുപുത്തൻ ശേഖരവും പുളിമൂട്ടിൽ സിൽക്സിന്റെ 6 ഷോറൂമുകളിലും ഒരുങ്ങിക്കഴിഞ്ഞു. എല്ലാ പ്രായത്തിലും ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഓണക്കോടികൾ മുതൽ ഏറ്റവും പുതിയ ഡിസൈനുകളിൽ ഉള്ള വസ്ത്രങ്ങൾ വരെ ഈ ശ്രേണിയുടെ ഭാഗമാണ്.
സ്ത്രീകൾക്കായി ഡിസൈനർ, സിൽക്ക്, കോട്ടൺ, ജൂട്ട്, ടസ്സർ തുടങ്ങി സാരികളുടെ കമനീയമായ ഒരു ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. വെഡിങ് ആവശ്യങ്ങൾക്കായി ഒരു പ്രത്യേക വിഭാഗം തന്നെ സജ്ജമാണ്. സിൽക്ക്, കോട്ടൺ, ഷിഫോൺ തുടങ്ങി മനോഹരമായ സൽവാറുകളുടെ കളക്ഷനും റെഡിയാണ്. കൂടാതെ മനം കവരുന്ന ബ്രൈഡൽ ലെഹങ്ക, ഗൗൺ തുടങ്ങിയവയും തയ്യാറാക്കിയിട്ടുണ്ട്.
പുരുഷന്മാർക്കായി വെഡിങ് ഡ്രെസ്സുകളുടെ ഒരു പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്. മുണ്ടും ഷർട്ടും തുടങ്ങി ഷെർവാണി വരെയുള്ള അതിമനോഹരമായ വസ്ത്രങ്ങൾ ഈ ശ്രേണിയുടെ ഭാഗമാണ്. കൂടാതെ ഷർട്ടുകൾ, ടീ ഷർട്ടുകൾ, ജീൻസ്, മറ്റ് വസ്ത്രങ്ങൾ എന്നിവയുടെയും സുന്ദരമായ കളക്ഷൻ ഒരുക്കിയിട്ടുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇഷ്ടത്തിനൊത്ത് തിരഞ്ഞെടുക്കാവുന്ന വസ്ത്രങ്ങളുടെ ഒരു വിശാലമായ കളക്ഷൻ പുളിമൂട്ടിൽ സിൽക്സിന്റെ പ്രത്യേകതയാണ്.
ഇത് പുളിമൂട്ടിൽ സിൽക്സിന്റെ സവിഷേതയായ ഡിസൈനർ റണ്ണിംഗ് മെറ്റീരിയൽസിന്റെ ഒരു മനോഹരമായ ശേഖരം എല്ലാ ഷോറൂമുകളിലും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
ചുരുക്കത്തിൽ ഈ ഓണക്കാലം അവിസ്മരണീയമാക്കുവാൻ, കുടുംബവുമൊന്നിച്ച് മനോഹരമായ ഒരു ഷോപ്പിംഗ് അനുഭവം ആസ്വദിക്കാൻ, പുളിമൂട്ടിൽ സിൽക്സിൽ എത്തിയാൽ മാത്രം മതി. ആവശ്യത്തിന് പാർക്കിംഗ് സൗകര്യം എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. കൂടാതെ നിങ്ങളുടെ മനസ്സറിഞ്ഞ് നിങ്ങളെ സഹായിക്കുന്ന സ്റ്റാഫ് അംഗങ്ങളും ഒരു പുളിമൂട്ടിൽ സിൽക്സ് ഷോറൂമിന്റെയും പ്രത്യേകതയാണ്.
പുളിമൂട്ടിൽ സിൽക്സ് – 99 വർഷത്തെ പാരമ്പര്യം
1924ൽ തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ച പുളിമൂട്ടിൽ സിൽക്സ് ഇന്ന് കേരളത്തിന്റെയാകെ പ്രിയപ്പെട്ട ബ്രാൻഡായി വളർന്ന് കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ ഫാഷൻ അഭിരുചികൾ, അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്താൻ ഇക്കാലയളവിൽ പുളിമൂട്ടിൽ സിൽക്സിന് സാധിച്ചിട്ടുണ്ട്.
തൃശൂർ, തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാലാ എന്നിവിടങ്ങളിലാണ് പുളിമൂട്ടിൽ സിൽക്സിന്റെ ഷോറൂമുകൾ പ്രവർത്തിക്കുന്നത്.