പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി : മർദനം റാഗിങ്ങിന്റെ ഭാഗമായി 

മലപ്പുറം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. എടപ്പാള്‍ ചങ്ങരംകുളം പള്ളിക്കര സ്വദേശിയും എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ പള്ളത്ത് വാരിയത്ത് ഷാഹിന്‍ (17) ആണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ഥിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാഗിങ്ങിന്റെ ഭാഗമായാണ് മര്‍ദ്ദനം.

Advertisements

കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടതിനു ശേഷമാണ് ഷാഹിനെ ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ മുപ്പതോളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഒരു സംഘം വിദ്യാര്‍ഥികള്‍ എത്തി ഷര്‍ട്ടിന്റെ ആദ്യ ബട്ടണ്‍ ഇടാന്‍ ഷാഹിനെ നിര്‍ബന്ധിച്ചു. ഇത് അനുസരിക്കാതെ വന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തി മര്‍ദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അധ്യാപകരോട് പരാതി അറിയിച്ച ശേഷം വീട്ടില്‍ എത്തിയെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചങ്ങരംകുളത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കണ്ണിലും കഴുത്തിലും കൈകളിലും പുറംഭാഗത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് ആശുപത്രിയിലും സ്‌കൂളിലും എത്തി വിവരങ്ങള്‍ ശേഖരിച്ചു. കേസെടുത്തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Hot Topics

Related Articles