ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഇടുക്കി സ്വദേശിനി ആൻ മരിയ ജോയ് (17) അന്തരിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ആഴ്ചകളായി ആൻ മരിയ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃദയാഘാതം ഉണ്ടായത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു.
മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. ജൂലൈ മാസത്തിൽ കോട്ടയം കാരിത്താസിലേക്ക് തുടർ ചികിത്സക്കായി മാറ്റി. സംസ്കാരം നാളെ രണ്ടു മണിക്ക് ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൃദ്രോഗിയായിരുന്നു ആൻ മരിയ. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ചികിത്സ തുടർന്നത്. ജൂൺ ഒന്നിന് രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആനിന് ഹൃദയാഘാതം സംഭവിച്ചത്. പിന്നാലെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അമൃത ആശുപത്രിയിൽ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സഹായത്തോടെ പ്രാഥമിക ചികിത്സ നൽകി. നില അതീവ ഗുരുതരമായതിനാൽ കുട്ടിയെ അടിയന്തിരമായി അമൃതയിലേക്ക് എത്തിക്കേണ്ടി വന്നു.
കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് 133 കിലോമീറ്റർ ദൂരം താണ്ടാൻ നാല് മണിക്കൂർ സമയം വേണ്ടിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ ഈ ദൂരം രണ്ടര മണിക്കൂറിൽ ആംബുലൻസ് താണ്ടി. നാട് ഒന്നായാണ് ഈ ഉദ്യമത്തിന് കൂടെ നിന്നത്.