കോഴിക്കോട്: ഔദ്യോഗിക യൂണിഫോമില്‍ സേവ് ദി ഡേറ്റ് ചിത്രങ്ങളെടുത്ത വനിതാ എസ്‌ഐക്ക് എതിരെ പ്രതിഷേധം ശക്തം. കോഴിക്കോട് ജില്ലയിലെ പൊലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പിള്‍ എസ്‌ഐ ആണ് പ്രതിശ്രുത വരനൊപ്പം ഔദ്യോഗിക യൂണിഫോമില്‍ സേവ് ദി ഡേറ്റ് ചിത്രങ്ങളെടുത്ത് വിവാദത്തിലകപ്പെട്ടത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വരുംമുന്‍പ് തന്നെ പൊസീസുകാരുടെ വാട്‌സ്ആപ് കൂട്ടായ്മകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും നെയിംപ്ലേറ്റും മെഡലുകളും യൂണിഫോമില്‍ അണിഞ്ഞുകൊണ്ടാണ് വനിതാ എസ്‌ഐ സേവ് ദി ഡേറ്റിനായി പോസ് ചെയ്തത്.
2015 ഡിസംബര്‍ 31ന് ടിപി സെന്‍കുമാര്‍ സംസ്ഥാന ഡിജിപി ആയിരുന്നപ്പോള്‍, സമൂഹമാധ്യമങ്ങളില്‍ പൊലീസുകാര്‍ വ്യക്തിപരമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉത്തരവായി പുറത്തിറക്കിയിരുന്നു. ഔദ്യോഗിക യൂണിഫോമിലുള്ള ചിത്രങ്ങള്‍ സ്വകാര്യ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യരുതെന്ന പ്രധാന നിര്‍ദ്ദേശവും ഇതില്‍ ഉള്‍പ്പെടും. അതുകൊണ്ടു തന്നെ വനിതാ എസ്‌ഐ യൂണിഫോമില്‍ സേവ് ദി ഡേറ്റ് ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് പൊലീസുകാര്‍ തന്നെ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനിതാ പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിനെതിരെ പൊലീസ് സേനയില്‍ അമര്‍ഷം ശക്തമാണെങ്കിലും പരസ്യപ്രതികരണവുമായി ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. വനിതാ എസ്‌ഐയ്‌ക്കെതിരെ സേനയ്ക്കുള്ളില്‍ നിന്ന് ആരെങ്കിലും പരാതി നല്‍കുമോയെന്ന കാര്യവും വ്യക്തമല്ല. അതേസമയം സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വിവാദമായ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും ഇക്കാര്യം മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തതായി സൂചനയുണ്ട്.