എംസി റോഡില്‍ ഏറ്റുമാനൂര്‍ അടിച്ചിറയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയില്‍ കാറിടിച്ചു; പിന്നോട്ടുരുണ്ട കാര്‍ മറ്റൊരു കാറിലും തട്ടി; കാര്‍ ഡ്രൈവര്‍ ബോധരഹിതനായി വീണു; അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍

ഏറ്റൂമാനൂരില്‍ നിന്നും ജാഗ്രതാ ന്യൂസ് പ്രത്യേക ലേഖകന്‍

Advertisements

ഏറ്റുമാനൂര്‍: എംസി റോഡില്‍ ഏറ്റുമാനൂര്‍ അടിച്ചിറയില്‍ റോഡരികില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പിന്നോട്ടുരുണ്ട കാര്‍ മറ്റൊരു കാറിലും തട്ടി. അപകടത്തെ തുടര്‍ന്ന് ഭയന്ന് പോയ ഡ്രൈവര്‍ ബോധരഹിതനായി. കാറിനുള്ളിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യക്കും നിസാര പരിക്ക്. ഇരുവരെയും തെള്ളകത്തെ മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കം ഡിവൈഎസ്പി എ.ജെ തോമസിന്റെ നേതൃത്വത്തില്‍ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച രാവിലെ 11മണിയോടെയായിരുന്നു അപകടം. എംസി റോഡില്‍ അടിച്ചിറ ഭാഗത്ത് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുകയായിരുന്നു. ഇതിനായി കല്ലിറക്കുകയായിരുന്ന ടിപ്പര്‍ ലോറി റോഡിന്റെ എകിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്നു. ഈ സമയത്ത്, ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കാര്‍ എതിര്‍വശത്ത് നിന്നും വാഹംനം വരുന്നത് കണ്ട് വെട്ടിച്ച് മാറ്റിയപ്പോള്‍ ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരുഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ ബോധരഹിതനായി. ഇതോടെ പിന്നോട്ടുരുണ്ട കാര്‍ പിന്നാലെ എത്തിയ മറ്റൊരു കാറില്‍ തട്ടി.

ഇതോടെ എംസി റോഡില്‍ ഗതാഗതക്കുരുക്ക് ഉടലെടുത്തു. ഈ സമയത്താണ് വൈക്കം ഡിവൈഎസ്പി എജെ തോമസ് തന്റെ ഔദ്യോഗിക വാഹനത്തില്‍ ഇതുവഴി എത്തിയത്. സംഭവ സ്ഥലത്ത് ഇറങ്ങിയ ഇദ്ദേഹത്തിനൊപ്പം ഇതുവഴി വാഹനത്തില്‍ എത്തിയ നാട്ടുകാരായ ജഗനും വിപിനും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. ഇവര്‍ ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ വാഹനത്തില്‍ നിന്നും പുറത്തെടുത്തത്. ഇരുവരെയും തെള്ളകത്തെ മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Hot Topics

Related Articles