ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡിന് അപേക്ഷ ക്ഷണിച്ചു; ഒന്നാം സമ്മാനം 250000 യു എസ് ഡോളർ

ദുബൈ: ആതുരസേവന രംഗത്ത് ഏറ്റവും ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള നഴ്സുമാരിൽ നിന്ന് സ്തുത്യർഹമായ സേവനം നടത്തുന്നവർക്ക് അവാർഡിന് അപേക്ഷിക്കാവുന്നതാണ്.

Advertisements

www.asterguardians.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നഴ്സുമാർക്ക് നേരിട്ടും, അർഹരായ നഴ്സുമാരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മറ്റുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. ലഭ്യമായ അപേക്ഷകൾ വിവിധ രംഗങ്ങളിലെ വിദഗ്ദ്ധരായവർ ഉൾക്കൊള്ളുന്ന പാനലാണ് മൂല്യനിർണ്ണയം നടത്തുക. ഫൈനൽ റൗണ്ടിലെത്തുന്നർക്ക് ജൂറിയുമായി മുഖാമുഖമുള്ള അഭിമുഖവും, ആശയസംവേദനവും നടത്താനുള്ള അവസരം ലഭ്യമാകും. ഇതിനെ കൂടി പരിഗണിച്ചാണ് അന്തിമ ഫലപ്രഖ്യാപനം നടത്തുക. ഏണസ്റ്റ് ആന്റ് യങ്ങ് എൽ എൽ പി എന്ന സ്ഥാപനമാണ് അവാർഡ് സംബന്ധിച്ച പ്രൊസസ്സ് അഡൈ്വസറായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ആതുര സേവന മേഖലയിൽ അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോകുന്ന നായകരാണ് നഴ്സുമാർ, ഇത് ഈ കോവിഡ് കാലത്ത് ഉൾപ്പെടെ സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്’ ലോകമെമ്പാടുമുള്ള നഴ്സുമാരെ അവാർഡിന അപേക്ഷിക്കാൻ ക്ഷണിച്ചുകൊണ്ട് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപനക ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ലോക നഴ്സസ് ദിനമായ 2022 മെയ് 12ാം തിയ്യതി ദുബായിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോമിനേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി 2022 ജനുവരി 30 ആണ്.

Hot Topics

Related Articles