അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് ജനങ്ങളില്‍ പരിഭ്രാന്തിയി സൃഷ്ടിക്കുന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിനെതിരെ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം

ന്യൂഡല്‍ഹി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിനെതിരെ ഡോ. ജോ ജോസഫ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിഷയത്തില്‍ സുപ്രിംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സത്യവാങ്മൂലം.അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് ജനങ്ങളില്‍ പരിഭ്രാന്തിയി സൃഷ്ടിക്കുകയാണ്. വിഷയത്തില്‍ മേല്‍നോട്ട സമിതിയുടെ നേരിട്ടുള്ള സാന്നിധ്യം വേണം. മുല്ലപ്പെരിയാര്‍ വിഷയം തമിഴ്നാട് കൈകാര്യം ചെയ്യുന്ന രീതിയെയും സത്യവാങ്മൂലത്തില്‍ വിമര്‍ശിക്കുന്നു.

Advertisements

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. മേല്‍നോട്ട സമിതി യോഗം ചേരണമെന്ന് പോലും ആവശ്യപ്പെടാത്ത സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കുകയാണെന്ന് വിമര്‍ശിച്ച വി ഡി സതീശന്‍ മുഖ്യമമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് ഒരുനിലപാട് മാത്രമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. കേരള ജനതയ്ക്ക് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്നതാണ് കേരളത്തിന്റെ നിലപാട്. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കും. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും ജോസ് കെ മാണി എംപി ഡല്‍ഹിയില്‍ പറഞ്ഞു.

Hot Topics

Related Articles